അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം നാളെ തുടങ്ങും

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം നാളെ മുതല്‍ നാലു വരെ വിവിധ പരിപാടികളോടെ അതിഞ്ഞാല്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍.സി ജംഷീര്‍ അലി ഹുദവി മുഖ്യ പ്രഭാഷണം നടത്തും. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണം മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ എസ്.ഐ ഫിലിപ്പ് മമ്പാട് ക്ലാസെടുക്കും. 6.30ന് പ്രശസ്ത ഗായകരെ അണിനിരത്തി ഹരിത ഗീതം ഇശല്‍ നൈറ്റ് നടക്കും. നാലിന് ഉച്ചക്ക് രണ്ട് മണിക്ക് നോര്‍ത്ത് ചിത്താരി മുതല്‍ അതിഞ്ഞാല്‍ വരെ യുവജനറാലി നടക്കും. റാലി യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ സന മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ-മണ്ഡലം മുസ്ലിംലീഗ്, യൂത്ത് ലീഗ്, മറ്റ് പോഷക സംഘടന നേതാക്കള്‍ സംസാരിക്കും. വാര്‍ത്ത സ മ്മേളനത്തില്‍ അജാനൂര്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍, ജന.സെക്രട്ടറി അഷ്‌ക്കര്‍ അതിഞ്ഞാല്‍, ട്രഷറര്‍ ജസീം ഇക്ബാല്‍ നഗര്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി ബഷീര്‍ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ജബ്ബാര്‍ ചിത്താരി, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ നിസാം ചിത്താരി, ആസിഫ് ഇക്ബാല്‍ നഗര്‍,അതിഞ്ഞാല്‍, മാണിക്കോത്ത് വാര്‍ഡ് മുസ്ലിംലീഗ് ഭാരവാഹികളായ മൊയ്തീന്‍ കുഞ്ഞി മട്ടന്‍, കരീം മൈത്രി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!