കാഞ്ഞങ്ങാട് :കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകര്‍ക്കാനുള്ള നീക്കം തടയുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖല കാല്‍ നട പ്രചരണ ജാഥയുടെ ഭാഗമായുള്ള കാഞ്ഞങ്ങാട് മേഖല ജാഥക്ക് ഉജ്വലമായ സ്വീകരണ നല്‍കി. മൂന്നാം ദിവസം ചാമുണ്ഡികുന്നില്‍ നിന്നും പര്യടനം ആരംഭിച്ച് ചിത്താരി മഡിയന്‍, മാണിക്കോത്ത്, നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ശേഷം പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ ശോഭ വി , വൈസ് ക്യാപ്റ്റന്‍ രാജേഷ് കെ വി, മാനേജര്‍ മധു കരിമ്പില്‍, ജഗദീഷ് വി, ശൈലജ ടി, രഞ്ജിത്ത് പി, ഡോ. വിക്രം കൃഷ്ണന്‍,അനീഷ് വിവി, അനില്‍ കെ.സി, ദിലിപ് കുമാര്‍ പി , രാജന്‍ കെ.വി,, കെ.വിനോദ് കുമാര്‍, ടി വി ഹേമലത, ബാലാമണി വി കെ, ശ്രീകുമാര്‍ കെ.വി, പി രാധാകൃഷ്ണന്‍,കെ ചന്ദ്രന്‍, അശോകന്‍ മാണിക്കോത്ത്, എം സുനില്‍ എന്നിവര്‍ സംസാരിച്ചു. മാന്തോപ്പ് മൈതാനിയില്‍ സമാപന സമ്മേളനം മുന്‍ എം.എല്‍ എ കെ.വി കുഞ്ഞിരാമന്‍ ഉദ്ഘടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ വി ശോഭ, വൈസ് ക്യാപ്റ്റന്‍ കെ വി രാജേഷ്, മാനേജര്‍ മധു കരിമ്പില്‍, എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖലാ ചെയര്‍മാന്‍ വിനോദ് കുമാര്‍ കെ , താലൂക് കണ്‍വീനര്‍ പി ശ്രീകല, എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി ടി വി ഹേമലത, കെ ജി എന്‍ എ ജില്ലാ പ്രസിഡന്റ് അനീഷ് വി വി എന്നിവര്‍സംസാരിച്ചു
