നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞങ്ങാട് : നിര്‍മ്മാണത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുകയും ക്ഷേമ പെന്‍ഷന്‍ തുക രണ്ടായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട് നടന്ന പരിപാടി ജില്ല വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എം ബാലകൃഷ്ണന്‍ കാലിക്കടവ്, കെ ജി സജീവന്‍, ഏരിയ കമ്മിറ്റി അംഗങ്ങളയ രാജന്‍ പാലക്കി, മുട്ടില്‍ പ്രകാശന്‍, എസ് ശശി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ദാമോദരന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!