13 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

കാഞ്ഞങ്ങാട് : തെയ്യം കാണാന്‍ പോയ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പടന്നക്കാട് കുറുന്തൂരിലെ വി. വി. സുകുമാരന്‍ (69) നെ യാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഓഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് പ്രകാരം ഹോസ്ദുര്‍ഗ് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. 2024 മാര്‍ച്ച് 8 ന് 12 മണിക്കും 3 മണിക്കും ഇടയിലുള്ള സമയത്ത് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 13വയസ് പ്രായമുള്ള ആണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഐ.വി ധര്‍മ്മരാജനും തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.എം എസ് പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്ന എം. കൃഷ്ണനുമാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

error: Content is protected !!