കാസര്‍കോട്:ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ല കമ്മിറ്റി യോഗം കാസര്‍കോട് ശ്യാം പ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ഓഫീസില്‍ വച്ച് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈബു കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ പി വത്സരാജ് അധ്യക്ഷത വഹിച്ചു. ബിജെപി കാസര്‍കോട് ജില്ലാ അധ്യക്ഷ എംഎല് അശ്വിനി, ഒബിസി മോര്‍ച്ച ജില്ലാ പ്രഭാരി വിജയന് കണ്ണൂര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പിആര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.ജില്ലയിലെ 10 മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റിയും പൂര്‍ത്തിയാക്കാനും ഏരിയ കമ്മിറ്റി പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. ഒബിസി ഔട്ട് റീച്ച് മണ്ഡലം ശില്പശാലകള് നടത്താനും തീരുമാനിച്ചു. 10 മണ്ഡലത്തിലേയും പ്രഭാരിമാരെ തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ സ്വാഗതവും ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
