കാഞ്ഞങ്ങാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക. ഭൂവികസന പ്രവര്‍ത്തനം അഞ്ചുവര്ഷര്ത്തിലൊരിക്കല് എന്ന തീരുമാനം അവസാനിപ്പിക്കുക. എന്‍ എം എം എസ് സമ്പ്രദായം അവസാനിപ്പിക്കുക വേതനം 600 രൂപയായി വര്‍ധിപ്പിക്കുക. തൊഴില്‍ ദിനം 200-ആക്കുക. മേറ്റുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് ജില്ലാക്കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു .പൊതുയോഗം യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ദിവാകരന് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടി വംഗം ടി.എം.എ കരിം , സംസ്ഥാനക്കമ്മറ്റിയംഗം എം.രാജന് , ബേബി ബാലകൃഷ്ണന്,ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്, ഏ.വി.രമണി , കെ സന്തോഷ്,കെ.വി. ദാമോദരന്‍ ,പി.എ . രാജന്, കയനികുഞ്ഞിക്കണ്ണന്‍,പി.പി.സുകുമാരന്‍ .എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗൗരി പനയാല്‍ സ്വാഗതം പറഞ്ഞു.
