ഹോസ്ദുർഗ് എക്സൈസ് 20 ലിറ്റർ ചാരായം പിടികൂടി : കള്ളാർ അരക്കംകാട് സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോസ്ദുർഗ് എക്സൈസ് നടത്തിയ പരിശോധനയിൽ
20 ലിറ്റർ ചാരായം പിടികൂടി. കള്ളാർ അരക്കംകാട് വെച്ച് ശനിയാഴ്ച ഉച്ചക്കാണ്‌ ചാരായം പിടികൂടിയത്. സംഭവത്തിൽ
കള്ളാർ അറക്കംകാട് ദേശത്ത് ആനിമൂട്ടിൽ എ ജെ . തോമസിനെ (63) ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ വി. വി. പ്രസന്നകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ. കെ, ജോസഫ് അഗസ്റ്റിൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ മനോജ്‌ പി,ഗീത. ടി. വി,സിവിൽ എക്സൈസ് ഓഫീസർ അതുൽ. ടി. വി, സി ഇ ഒ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവർ ഉണ്ടായിരുന്നു.

error: Content is protected !!