കണ്ണൂര്‍: ക്രിമിനല്‍ കേസ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷണര്‍ ബി.വി. വിജയ് ഭരത് റെഡ്ഡി പറഞ്ഞു.കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു അര്‍ജുന്‍ ആയങ്കി. വാറണ്ടില്ലാതെ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്. ഇതിനിടെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുന്‍ ആയങ്കിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
