നീലേശ്വരം : പടിഞ്ഞാറ്റം കൊഴുവല്‍ എന്‍ എസ് എസ് കരയോഗം ബാലസമാജം വാര്‍ഷിക പൊതുയോഗം എന്‍ എസ് എസ് കരയോഗം സെക്രട്ടറി കെ .എം .ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലസമാജം പ്രസിഡന്റ് ആലാപ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നന്ദന കൃഷ്ണ സ്വാഗതം പറഞ്ഞു. ബാലസമാജം കോര്‍ഡിനേറ്റര്‍ എം. മധുസൂതനന്‍, എം. കുഞ്ഞമ്പു നായര്‍, വനിതാ സമാജം പ്രസിഡന്റ് എം. പങ്കജാക്ഷി, സെക്രട്ടറി കെ. എം അനിത, പാര്‍വതി കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പാര്‍വതി കൃഷ്ണ( പ്രസിഡന്റ് )ഹരിനന്ദ് വി. എം (വൈസ് പ്രസിഡന്റ്) അനന്തകൃഷ്ണന്‍ (സെക്രട്ടറി) ദേവാനന്ദ്( ജോ. സെക്രട്ടറി) ശിവേയാസത്യന്‍ (ട്രഷറര്‍ )എന്നിവരെ തിരഞ്ഞെടുത്തു.
