കാഞ്ഞങ്ങാട്: കലാസാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കാഞ്ഞങ്ങാട് ആർട്ട് ഫോറം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവർ ചേർന്ന് അതിജീവനവും പ്രതിരോധവും എന്ന സന്ദേശവുമായി രണ്ടുദിവസങ്ങളിലായി നടത്തുന്ന രണ്ടാ മത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവെൽ മികച്ച പങ്കാളിത്തത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടങ്ങി.സ്വീകരിച്ച മുറിയിൽ സിനിമ തീയറ്ററിനോട് സാമ്യമുള്ള രീതിയിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. ലോക സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകൾ മലയാള സബി ടൈറ്റിലോടു കുടി തികച്ചും സൗജന്യമായാണ് പ്രദർശിപ്പിക്കുന്നത്. കോൺക്ലേവ്, ആദം, 3 നെറ്റ്, കഥവര, മൈഫേവറിറ്റ് കേക്ക്, ദ ടീച്ചർ, ദ പ്രസൻ്റ്, നൊ അദർ ലാൻ്റ്, പച്ചത്തെയ്യം, ദ വയലിൻ തുടങ്ങിയ പത്തോളം സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഫെസ്റ്റി വെൽ സിനിമ സംവിധായകൻ സെന്നാ ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വിജയൻ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് സബ് ജഡ്ജ് പി എം ബിജു മുഖ്യാതിഥിയായി.പയ്യന്നൂർ ഓപ്പൺ ഫിലിം അംഗം പി പ്രേമചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി ശ്രീലത,സിനിമ പ്രവർത്തകരായ ശ്രീരാജ്, അബരിഷ്,അരവിന്ദൻ മാണിക്കോത്ത്, അഡ്വ. സി ഷുക്കൂർ, ടി വി രാജേന്ദ്രൻ, ബി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി വർക്കിംഗ് ചെയർമാൻ വി.സുരേഷ് മോഹൻ സ്വാഗതവും ജനറൽ കൺവീനർ സി പി ശുഭ നന്ദിയും പറഞ്ഞു.
