പി കുഞ്ഞമ്പു തൊഴിലാളികള്‍ക്കായി നിലകൊണ്ട ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

തൃക്കരിപ്പൂര്‍: തൊഴിലാളികളുടെ ഉന്നമനത്തിനായി നിലകൊണ്ട ജനകീയനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു പി കുഞ്ഞമ്പുവെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല – ഗ്രനഥാലയത്തിന്റ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹനായ എസ് പി സി കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറും വായനശാല പ്രസിഡണ്ടുമായ ടി തമ്പാനെ ചടങ്ങില്‍ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സി വി വിജയരാജ്, രവീന്ദ്രന്‍ മാണിയാട്ട് എം ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പി രാജഗോപാലന്‍ സ്വാഗതവും വി എം മധുസൂദനന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!