കാഞ്ഞങ്ങാട്: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും.തൊഴില്‍ മേഖലയെ തകര്‍ക്കുന്ന ലേബര്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് (സിഐടിയു)കാഞ്ഞങ്ങാട് ഡിവിഷന് കുടുംബ സംഗമം ആവശ്യപ്പെട്ടു. കുന്നുമ്മല്‍ അഴീക്കോടന്‍ സെന്ററില്‍ നടന്ന സംഗമംയൂണിയന് ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് കെ വി രാഘവന് അധ്യക്ഷത വഹിച്ചു.പ്രഭാകരന് അയ്യങ്കാവ്, പി പി ദാമോദരന്‍ , കെ എം രാജീവന് എന്നിവര്‍ സംസാരിച്ചു. സി വി ശശിധരന് സ്വാഗതം പറഞ്ഞു.
