പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ അഞ്ചാം നാളായ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ലോക പ്രശസ്ത ഘടം വാദകനായ ഡോ സുരേഷ് വൈദ്യനാഥന്‍ മൃത്തികാ വൈഭവം എന്ന പ്രത്യേക പരിപാടി ഗോശാല നന്ദി മണ്ഡപത്തില്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ കൂടെ ചന്ദ്രജിത്ത് തമ്പലയിലും വൈശാഖ് രാമപ്രസാദ്, കൃഷ്ണപ്രസാദ് ഹെബ്ബാര്‍ കീബോഡിലും കാര്‍ത്തിക് സുബ്രഹ്‌മണ്യന്‍ ഇലക്ട്രിക് വയലിനിലിലും കീര്‍ത്തന്‍ ഹൊള്ള ചൈതന്യ അശോക് എന്നിവര്‍ വായ്പാട്ടിലും വീണയില്‍ മിത്ര പ്രദീഷും ഡ്രംസില്‍ രാമപ്രസാദ് ഹെബ്ബാറും ഒന്നിക്കും
