നീലേശ്വരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ജില്ലാ ടീമിന് നാലാം സ്ഥാനം. ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മധുരവ് എം ആണ് ടീമിനെ നയിച്ചത്. മുന്‍ വോളിബോള്‍ താരം മനോജ് നെല്ലിയടുക്കത്തിന്റെ മകനാണ്. മറ്റു താരങ്ങള്‍: നീരജ് പി മുരളി, ദേവജിത്ത് എം വി , അഭിരാം ഉല്ലാസ് വി വി , ആദിത് വിജയന്‍ കെ, ആശിഷ് കെ പി, ആദിദേവ് സി വി , കൃഷ്ണ പി , ആദിദേവ് എസ്, അഹമ്മദ് സാന്നിദ്, സൂര്യനാരായണന്‍,അബ്ദുല്‍ അഫ്‌നാസ്.
