പെരിയ : പെരിയ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ 36-ാമത് വാര്‍ഷിക പൊതുയോഗം ഗാന്ധിസ്മാരക വായനശാല പെരിയയില്‍ ചേര്‍ന്നു. ടി. രാമകൃഷ്ണന് അധ്യക്ഷനായി ഈ വര്‍ഷത്തെ നാടകോത്സവം നവംബര്‍ 13 മുതല്‍ 17 വരെ തീയതികളിലായി നടത്താന്‍ തീരുമാനിച്ചു. വിസ്മൃതിയിലാണ്ടു പോയ പ്രാദേശിക കലാരൂപങ്ങളായ ആലാമിക്കളി, മംഗലംകളി തുടങ്ങിയ കലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലഹരി വസ്തുക്കളുടെ ഉപയോഗം മദ്യപാനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ മുഖ്യ പ്രവര്‍ത്തനങ്ങളായി തിരഞ്ഞെടുത്തു. ശാരദ.എസ് നായര്‍, പ്രമോദ് പെരിയ, പി.മാധവന് മാസ്റ്റര്‍, ഭാസ്കരന് മാസ്റ്റര്‍. എ.തങ്കമണി, ഭാസ്കരന് കായക്കുളം എ.വിജയന് നായര്‍, വി.കുമാരന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.രാമകൃഷ്ണന് (ചെയര്മാന്), പ്രമോദ് പെരിയ . ഭാസ്കരന് മാസ്റ്റര്‍, പി.മാധവന് മാസ്റ്റര്‍ ഗൗരി. പി (വൈസ്ചെയര്മാന്മാര്), വി.കുമാരന് മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), കെ. ഗോപി, എ .തങ്കമണി (കണ്‍വീനര്‍മാര്‍) ഭാസ്കരന് കായക്കളം (ട്രഷറര്‍), എ. വിജയന് നായര്‍ (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
