ചേറ്റുകുണ്ട്: ഗുരുജി കലാ കായിക വേദി പ്രവര്‍ത്തകര്‍ ചേറ്റുകുണ്ട് റെയില്‍വേ ഗേറ്റ് പരിസരം മുതല്‍ കടപ്പുറംസ്കൂളിലേക്കുള്ള റോഡിന്റെ ഇരുവശത്തുമുളള കാടുകള്‍ വെട്ടി തളിച്ച് പ്ളാസ്റ്റിക് മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് മാതൃകയായി. ഗുരുജി കലാ കായിക വേദി പ്രസിഡണ്ട് സുകുമാരന്‍, സെക്രട്ടറി മനോജ്, ഖജാന്‍ജി സോനു വിശ്വനാഥ്, എക്സിക്യൂട്ടീവ് അംഗമായ മണി, മറ്റു അംഗങ്ങളായ ചന്ദ്രന്,സതീശന്,ശരത്,സൂരജ് എന്നിവര്‍ നേതൃത്വം നല്കി.
