അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലയണ്‍സ് ജില്ലാ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍
കെ ഗോപി ഉദ്ഘാടനം ചെയ്തു. കണ്ണന്‍ പാര്‍ത്ഥസാരഥി അധ്യക്ഷത വഹിച്ചു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം വിജയന്‍ ട്രാഫിക് ബോധവത്കരണ ക്ലാസ്സെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സുനില്‍കുമാര്‍,
അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, മധു മഠത്തില്‍, എന്‍. അനില്‍കുമാര്‍, സി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ റെഡ് ക്രോസ്സ് കേഡറ്റ് ആദിത്യന്‍ സ്വാഗതവും അജിതമോള്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!