ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു; ജി എച്ച് എസ് എസ് പാക്കം ചാമ്പ്യരായി

പള്ളിക്കര : ജി എച്ച് എസ് എസ് പള്ളിക്കര, ജി.എം.യു.പി എസ് പള്ളിക്കര, ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിക്കര എന്നിവിടങ്ങളില്‍ 2 ദിവസമായി നടന്നു വരുന്ന ബേക്കല്‍ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സമാപന ചടങ്ങ് ജി എച്ച് എസ് എസ് പള്ളിക്കരയില്‍ വച്ച് നടന്നു.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം എം എല്‍ എ, സി.എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു. മേളയുടെ വര്‍ക്കിങ്ങ് ചെയര്‍മാനും പള്ളിക്കര പഞ്ചായത്ത് മെമ്പറുമായ സിദ്ദിഖ് പള്ളിപ്പുഴ സ്വാഗതഭാഷണം നടത്തി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍ന്റും മേളയുടെ ചെയര്‍മാനുമായ എം കുമാരന്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് പാദൂര്‍ (വൈസ് പ്രസിഡന്റ് കാസര്‍കോട് ജില്ലാ പഞ്ചായത്ത്) മേളയുടെ വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരായ സുകുമാരന്‍ പൂച്ചക്കാട് (പ്രചാരണ കമ്മിറ്റി), പി.എം എ റഹ്‌മാന്‍ (ഭക്ഷണകമ്മിറ്റി), പി എ അബൂബക്കര്‍ ഹാജി (രക്ഷാധികാരി), എം എ ലത്തീഫ് ഗ്രീന്‍ പ്രോട്ടോക്കോള്‍ ചെയര്‍മാന്‍), കെ.എന്‍ രാജേന്ദ്രപ്രസാദ് (അക്കൊമഡേഷന്‍ കമ്മിറ്റി) നൗഷാദ് പൂച്ചക്കാട് (പി.ടി.എ വൈസ് പ്രസിഡന്റ് ജി എച്ച് എസ് എസ് പള്ളിക്കര ), മോഹനന്‍ കെ (അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എച്ച് എസ് എസ് കാസര്‍കോട്) കെ ശങ്കരന്‍ മാസ്റ്റര്‍ (പ്രോഗം കമ്മിറ്റി ചെയര്‍മാന്‍) കെ ഹരിദാസ് മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ ജി എം യു പി സ്‌കൂള്‍ പള്ളിക്കര) സുലേഖ വി (എച്ച് എസ് എസ് സീനിയര്‍ അസിസ്റ്റന്റ് ) മകേഷ് വി.എം (എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ജി എച്ച് എസ് എസ് പള്ളിക്കര) എം.ബി ഷാനവാസ്, ഹംസ തൊട്ടി, സുനീറജബ്ബാര്‍, കെ എസ് മുഹാജിര്‍, അബ്ദുള്‍ സത്താര്‍ തൊട്ടി പ്രന്‍സിപ്പല്‍ ടി.എം ഷേണുക, ഹെഡ്മാസ്റ്റര്‍ കെ.വി സുരേഷ് ബേക്കല്‍, എ ഇ ഒ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോ രൂപകല്പന ചെയ്ത കെ ദേവനന്ദ, (ജി എച്ച് എസ് എസ് ഉദുമ) നാഷണല്‍ ഇന്‍പയര്‍ അവാര്‍ഡ് ജേതാവ് സി.എച്ച് മുഹമ്മദ്ആദില്‍
ഇന്റര്‍നാഷണല്‍ കാരാട്ടെ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയ എം മേധാ ലക്ഷ്മി (ജി എച്ച് എസ്.എസ് പള്ളിക്കര ) എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് വിവിധ മേളകളില്‍ , എല്‍പി യുപി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിവിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. പ്രോഗ്രോം കമ്മിറ്റി കണ്‍വീനര്‍ സുജയകെ നന്ദിപ്രകാശിപ്പിച്ചു

error: Content is protected !!