പാറപ്പള്ളി ഹാപ്പിനസ് പാര്‍ക്കില്‍ സിപിആര്‍ ട്രെയിനിങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ജെസിഐ ഫൗണ്ടേഷന്‍ ദിനത്തോടനുബന്ധിച്ച് പാറപ്പള്ളി ഹാപ്പിനസ് പാര്‍ക്കില്‍ സിപിആര്‍ ട്രെയിനിങ് സംഘടിപ്പിച്ചു.കോടോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡന്റ് രതീഷ് അമ്പലത്തറ അധ്യക്ഷനായി പ്രോഗ്രാം ഡയറക്ടര്‍ അജീഷ് ബാലന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍, നാരായണന്‍, രാമചന്ദ്രന്‍ ഗുരുപുരം, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ നിതാന്ത് ബാല്‍ശ്യാം സിപിആര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി.

 

error: Content is protected !!