റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ്: ലോഗോ പ്രകാശനം ചെയ്തു; ലോഗോ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് പ്രകാശനം ചെയ്തു

ബാനം: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ ബാനം ഗവ.ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, അജിത മോഹന്‍, ബാനം കൃഷ്ണന്‍, കെ.കെ. കുഞ്ഞിരാമന്‍, പാച്ചേനി കൃഷ്ണന്‍, കെ.എന്‍ ഭാസ്‌കരന്‍, പി.മനോജ് കുമാര്‍, അനിത മേലത്ത് എന്നിവര്‍ സംസാരിച്ചു. അനൂപ് പെരിയല്‍ സ്വാഗതവും പി.കെ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഹരി ക്ലാസിക്ക് കോളംകുളമാണ് ലോഗോ തയ്യാറാക്കിയത്. ഒക്ടോബര്‍ 15, 16, 17 തീയതികളിലായി നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ്മത്സരങ്ങള്‍.

error: Content is protected !!