റവന്യു ജില്ല ഒളിമ്പിക്‌സ് 15, 16, 17 നീലേശ്വരം പുത്തരിയുടക്കം ഇ എം എസ് സ്റ്റേഡിത്തില്‍; സംഘാടക സമിതി യോഗം നടന്നു

നീലേശ്വരം :ബാനം ഗവ. ഹൈസ്‌കൂള്‍ ആഥിത്യമരുളുന്ന റവന്യു ജില്ല ഒളിമ്പിക്‌സ് സംഘാടക സമിതി യോഗം നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്നു. 15, 16, 17 നീലേശ്വരം പുത്തരിയുടക്കം ഇ എം എസ് സ്റ്റേഡിത്തില്‍ മത്സരങ്ങള്‍ നടക്കും. ജില്ല പഞ്ചായത്തംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ എസ് എന്‍ സരിത അധ്യക്ഷയായി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി പി അശോകന്‍,എക്‌സിക്യുട്ടീവ് അംഗം അനില്‍ ബങ്കളം,ടി ആര്‍ പ്രീതി മോള്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബാനം സ്‌കൂള്‍ എച്ച്.എം. സി കോമളവല്ലി സ്വാഗതം പറഞ്ഞു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.ഭാരവാഹികള്‍: പി ബേബി ബാലകൃഷ്ണന്‍(ചെയര്‍മാന്‍), പി പി മുഹമ്മദ് റാഫി (വര്‍ക്കിങ് ചെയര്‍മാന്‍), ഷാനവാസ് പാദൂര്‍ , സി ജെ സജിത്ത്, എസ് എന്‍ സരിത (വൈസ്‌ചെയര്‍മാന്‍മാര്‍), വി മധുസൂദനന്‍ (ജന.കണ്‍വീനര്‍).

 

 

error: Content is protected !!