ബളാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍ത്യ സംഗമവും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി

ബളാല്‍: ബളാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍ത്യ സംഗമവും, വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി. ആദിവാസി- തീരദേശം – തോട്ടം മേഖലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രി അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ പ്രതീഷ് മോന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ
ക്ലാസ്സ് കൈകാര്യം ചെയ്തു.തുടര്‍ന്ന് രക്ഷാകര്‍തൃ സംഗമവും നടന്നു. പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികളില്‍, ദ്വിദിനക്യാമ്പ്, ഇംഗ്ലീഷ് പരിജ്ഞാനം, ഏകദിന പഠന യാത്ര, വിദഗ്ദരുടെ വിവിധ വിഷയങ്ങളുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ വി രജിത അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സോന തോമസ് സ്വാഗതവും, പദ്ധതി കോഡിനേറ്റര്‍ മോഹനന്‍ നന്ദിയും പറഞ്ഞു. ഗുണഭോക്താക്കളായ 5 മുതല്‍ 9 വരെ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും പ്രതീഷ് മോന്‍ ക്ലാസ് കൈകാര്യം ചെയ്തു. സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷനായി. എച്ച് എം പദ്ധതി വിശദീകരണം നടത്തി. വാര്‍ഡുമെമ്പര്‍മാരായ അജിത, പത്മാവതി, സസ്യാ ശിവന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!