കാഞ്ഞങ്ങാട് :കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപി യുമായ ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ പേരാമ്പ്രയില്‍ ഉണ്ടായ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ഡിവൈഎസ് പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കോഡ് തകര്‍ക്കാന്‍ നോക്കിയ പ്രവര്‍ത്തകര്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞു.
