കാഞ്ഞങ്ങാട് : താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ഡോക്ടര്‍ വിപിന്‍ നെതിരെയുള്ള വധ ശ്രമത്തില്‍ കേരള ഗസറ്റെഡ് ഓഫീസര്‍സ് അസോസിയേഷന് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഹോസ്പിറ്റല്‍ പരിസരത്തു പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ സെക്രട്ടറി കെ. വി രാഘവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധുകരിമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി രമേശന് കോളിക്കര. പി. വി. ആര്‍ജ്ജിത, ഡോ. സി എസ്. സുമേഷ്,ഡോ. ആല്ബിന് എല്‍ദോസ്,ഡി ദിവ്യ എന്നിവര്‍ സംസാരിച്ചു.
