മേലാങ്കോട്ട് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടന്നു; ക്ലാസ് മുറികളില്‍ എസി സ്ഥാപിക്കാന്‍ ഫണ്ട് നല്‍കി ഹെഡ്മാസ്റ്റര്‍ കെ വി നാരായണന്‍ അധ്യാപക ജീവിതത്തില്‍ നിന്നും പടിയിറങ്ങി

കാഞ്ഞങ്ങാട്:പഠനത്തോടൊപ്പം മറ്റു മേഖലയിലും ദേശീയ സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് മേലാംങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യുപി സ്‌കൂള്‍ വാര്‍ഷികവും 25 വര്‍ഷത്തെ അധ്യാപക സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വി നാരായണന് നല്‍കുന്ന യാത്രയയപ്പും വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ക്ലാസ് മുറികളിലും എസി സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഒന്നാം ക്ലാസില്‍ എസി സ്ഥാപിക്കാനുള്ള ഫണ്ട് സ്‌കൂളിന് കൈമാറിയാണ് ഹെഡ്മാസ്റ്റര്‍ കെ വി നാരായണന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നത് .മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് ഹൊസ്ദുര്‍ഗ് സീനിയര്‍ സിവില്‍ ജഡ്ജ് എം സി ബിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി എന്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ വി നാരായണന് വികസന സമിതി ചെയര്‍മാന്‍ പി അപ്പുക്കുട്ടന്‍ ഉപഹാരം നല്‍കി.വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വര്‍ക്ക് ഹൊസ്ദുര്‍ഗ് എ ഇ ഒ കെ സുരേന്ദ്രന്‍ ഉപഹാരം നല്‍കി. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാതഹെഡ്മാസ്റ്റര്‍ കെവി നാരായണനില്‍ നിന്നും എസി നിര്‍മ്മാണത്തിനുള്ള തുക ഏറ്റുവാങ്ങി.വികസന സമിതി വൈസ് ചെയര്‍മാന്‍എം രാഘവന്‍ , എസ്എംസി ചെയര്‍മാന്‍ കെ വി പ്രദീപന്‍,മദര്‍ പി ടി എ പ്രസിഡണ്ട് കെ ടി സീമ, പിടിഎ വൈസ് പ്രസിഡണ്ട് ജീ ജയന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് കെ പ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ വി സൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വി ശ്രീകല നന്ദിയും പറഞ്ഞു. കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, പിടിഎ അംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും അരങ്ങേറി.

 

error: Content is protected !!