ചെറുവത്തൂര്‍ : മടക്കരയില്‍ തോണിയില്‍ ബോട്ടിടിച്ച് കാണാതായ മണല്‍ വാരല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
തുരുത്തി എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരന് (50) ന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് കാവുഞ്ചിറ കൃത്രിമ ദ്വീപിന് സമീപം
കണ്ടെത്തിയത്.
ഇന്ന് രാവിലെ 7.45 മണിയോടെ യായിരുന്നു അപകടം. മീന്‍പിടുത്തം കഴിഞ്ഞ് മടക്കര ഹാര്‍ബറിലേക്ക് വരികയായിരുന്നു മീന്‍പിടുത്ത ബോട്ട് പുഴയില്‍ അഴി മുഖത്തോട് ചേര്‍ന്ന് പൂഴി വാരലി ഏര്‍പ്പെട്ടിരിക്കുകയായിരുന്നു തോണിയില്‍ ഇടിച്ചത്. കാണാതായ ശ്രീധരന് വേണ്ടി ബോട്ടിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. .
ഫിഷറീസ് വകുപ്പിന്റെ റസ്ക്യുബോട്ടും കോസ്റ്റല്‍ പോലീസും മീന്‍പിടുത്ത തൊഴിലാളികളും കടലില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന ബാലകൃഷ്ണന് രക്ഷപ്പെട്ടിരുന്നു.
