പുല്ല് ഉണക്കാന്‍ ടെറസിന് മുകളില്‍ കയറിയ ഗൃഹനാഥന്‍ കാല്‍ തെന്നി താഴേക്ക് വീണ് മരിച്ചു

കാഞ്ഞങ്ങാട് : പുല്ല് ഉണക്കാന്‍ ടെറസിന് മുകളില്‍ കയറിയ ഗൃഹനാഥന്‍
കാല്‍ തെന്നി താഴേക്ക് വീണ്
മരിച്ചു.കല്ലൂരാവി പഴശി വീട്ടില്‍ പി.വി. ചന്ദ്രന്‍ (62 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പശുവിന് കൊടുക്കാനുള്ള പുല്ല് ഉണക്കാന്‍ വേണ്ടിയാണ് ടെറസില്‍ കയറിയത്.
ഹോസ്ദുര്‍ഗ് പോലീസ് എസ് ഐ.എംടിപി സൈഫുദ്ദീന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ കുഞ്ഞിക്കണ്ണന്‍ – നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലക്ഷ്മി.
മക്കള്‍: സൗമ്യ, രമ്യ. മരുമകള്‍: മനോജ് (മുന്നാട്), വേണു (മങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍, ലക്ഷ്മിക്കുട്ടി പരേതരായ ബാലകൃഷ്ണന്‍,ജാനകി.

error: Content is protected !!