രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി മഹോത്സവത്തിന് സമാപനം

കാഞ്ഞങ്ങാട്: രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ ശതാബ്ദി
ആഘോഷ വിജയദശി മഹോല്‍സവം കാഞ്ഞങ്ങാട് സംഘ ജില്ലാ
പരിപാടികള്‍ക്ക് സമാപനം. ഇന്നലെ 16 സ്ഥലങ്ങളില്‍
പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു.ഹോസ്ദുര്‍ഗ് ഖണ്ഡില്‍
കാഞ്ഞങ്ങാട് മണ്ഡല
പരിപാടി ടൗണ്‍ ഹാള്‍ പരിസരത്ത്
നിന്ന് ആരംഭിച്ച പഥസഞ്ചലനം
ദുര്‍ഗ സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. പൊതു പരിപാടിയില്‍
നാരായണ പട്ടേരി കക്കാട്ട് ഇല്ലം
മുഖ്യാതിഥിയായി.
ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യന്‍
കെ. ഗോവിന്ദന്‍ കുട്ടി
പ്രഭാഷണം നടത്തി.
രാംനഗര്‍ മണ്ഡലം പഥസഞ്ചലനം
വെള്ളിക്കോത്ത് അയ്യപ്പഭജന മഠ പരിസരത്ത് നിന്ന് ആരംഭിച്ച്
പുതിയകണ്ടം സമാപിച്ചു.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍
റിട്ട: ജോയിന്റ് സെക്രട്ടറി
പി. ഉല്ലാസന്‍
മുഖ്യാതിഥിയായി.
ഉത്തര കേരള പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.രാകേഷ് പ്രഭാഷണം നടത്തി.
ജില്ലാ സംഘചാലക് കെ ദാമോദനന്‍ ആര്‍ക്കിടെക്ക് സംബന്ധിച്ചു.
ചെമ്മട്ടംവയല്‍ മണ്ഡലം
അത്തിക്കോത്ത് നിന്ന് ആരംഭിച്ച
പഥസഞ്ചലനം ചെമ്മട്ടംവയലില്‍
സമാപിച്ചു.
റിട്ട: എഎസ്‌ഐ, സിബിഐ. എ
ബാലകൃഷ്ണന്‍
മുഖ്യാതിഥിയായി.
ജില്ല സഹ സമ്പര്‍ക്ക പ്രമുഖ്
കെ.ഗോവിന്ദരാജ്
പ്രഭാഷണം നടത്തി.
തായന്നൂര്‍ മണ്ഡലം
പഥസഞ്ചലനം പാറപ്പള്ളിയില്‍ നിന്ന് ആരംഭിച്ച്
പെരൂര്‍ സദ്ഗുരു സ്‌കൂള്‍ പരിസരത്ത് സമാപിച്ചു.
റിട്ട: എസ് ഐ .
സി .ഗണേശന്‍
മുഖ്യാതിഥിയായി.
ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യന്‍
കെ.പി.ഹരിദാസ്
പ്രഭാഷണം നടത്തി.
കൊട്ടോടി മണ്ഡലം
പഥസഞ്ചലനം
ഒരള ജംഗ്ഷന്‍ നിന്ന്
ആരംഭിച്ച് പേരടുക്കം
കൂക്കള്‍ തറവാട് ഗ്രൗണ്ടില്‍ സമാപിച്ചു.മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍
സി. ബിജു മുഖ്യ അതിഥിയായി. കണ്ണൂര്‍ വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവന്‍ മാസ്റ്റര്‍
പ്രഭാഷണം നടത്തി.
കള്ളാര്‍ മണ്ഡലം
പഥസഞ്ചലനം
കപ്പള്ളി ജംഗ്ഷന്‍ നിന്ന് ആരംഭിച്ച് പെരിങ്കയ ഭജന മന്ദിര പരിസരത്ത് സമാപിച്ചു.
സിവില്‍ എഞ്ചിനീയറും
സേവ ഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റുമായ
മൗലി സ്വാമി
മുഖ്യാതിഥിയായി.
ജില്ലാ പ്രചാര്‍ പ്രമുഖ്
ടി സനോജ് പ്രഭാഷണം നടത്തി.
പാണത്തൂര്‍ മണ്ഡലം
പഥസഞ്ചലനം
പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച്
പാണത്തൂര്‍ ടൗണ്‍ സമാപിച്ചു.റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ബി. പുലന്ദ്രന്‍ മുഖ്യാതിഥിയായി.
ജില്ല സാഹ കാര്യവാഹ്
കെ. ഓംപ്രകാശ്
പ്രഭാഷണം നടത്തി.
കരിന്തളം മണ്ഡല പഥസഞ്ചലനം തോളേനിയില്‍ ആരംഭിച്ച് കേഴിത്തട്ടയില്‍ സമാപിച്ചു. അഡ്വ. ബെന്നി
ആന്‍ഡ്രൂസ് മുഖ്യാതിഥിയായി.ജില്ലാ സേവാ പ്രമുഖ് വി. ഗോവിന്ദന്‍ മടിക്കൈ പ്രഭാഷണം നടത്തി. പുങ്ങംചാല്‍ മണ്ഡലം പരിപാടി പുങ്ങംചാല്‍ ടൗണില്‍ നടന്നു. ജില്ലാ ഘോഷ് പ്രമുഖ് കെ ശ്രീജിത്ത് മിങ്ങോത്ത് പ്രഭാഷണം നടത്തി.
പിലിക്കോട് മണ്ഡല പരിപാടി കോതോളിയില്‍ നടന്നു.റിട്ട. അധ്യാപകന്‍ കെ. വി ശങ്കരന്‍ മുഖ്യാതിഥിയായി ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ് കെ. കുഞ്ഞി കൃഷ്ണന്‍ മാസ്റ്റര്‍ പരപ്പ പ്രഭാഷണം നടത്തി. ഉദുമ മണ്ഡലം അച്ചേരി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ആരംഭിച്ച കളനാട് ഓരള ചുള്ളിയാര്‍ ഭഗവതി ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. റിട്ട. ഡെപ്യൂട്ടി കലക്ടര്‍ വി. സൂര്യനാരായണന്‍ മുഖ്യഅതിഥിയായി. വിഭാഗ് സേവ പ്രമുഖ് കെ പ്രമോദ് പ്രഭാഷണം നടത്തി.
പള്ളിക്കര മണ്ഡല
പഥസഞ്ചനം
ചന്ദ്രപുരത്തില്‍ നിന്നും ആരംഭിച്ച് ബട്ടത്തൂര്‍ ഭജനമന്ദിര പരിസരത്ത് സമാപിച്ചു. റിട്ട. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍
മുനിയംകുന്ന് കൃഷ്ണന്‍ മുഖ്യാതിഥിയായി.
ജില്ലാ കാര്യവാഹ് കെ പി സനല്‍ കുമാര്‍
പ്രഭാഷണം നടത്തി.
പൊയിനാച്ചി മണ്ഡലം സഞ്ചലനം ലാസ്റ്റ് പറമ്പില്‍ നിന്നും ആരംഭിച്ച പൊയിനാച്ചി അയോധ്യ ഗ്രൗണ്ടില്‍ സമാപിച്ചു.
റിട്ട. അസിസ്റ്റന്റ് കമാന്‍ഡര്‍
എം.ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. ജില്ലാ സഹ സംഘചാലക് പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ശംഭുനാട് മണ്ഡലം പഥസഞ്ചലനം മേല്‍പ്പറമ്പ് കട്ടാക്കല്‍ നിന്ന് ആരംഭിച്ച് പരവനടുക്കം അഞ്ചങ്ങാട് ഗ്രൗണ്ടില്‍ സമാപിച്ചു.
റിട്ട. എസ് ഐ . അശോകന്‍ മൊട്ടമ്മല്‍ മുഖ്യ അതിഥിയായി.
ഉത്തര കേരള
പ്രാന്തിയ സഹ ബൗദ്ധിക് പ്രമുഖ്
കെ. എസ്. അനീഷ് പ്രഭാഷണം നടത്തി.
കുണ്ടംകുഴി മണ്ഡലം പഥസഞ്ചലനം വേലക്കുന്നില്‍ നിന്ന് ആരംഭിച്ച് കുണ്ടംകുഴിയില്‍ സമാപിച്ചു.റിട്ട. സുബൈദാര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി ബാബു പുല്ലൂര്‍ പ്രഭാഷണം നടത്തി.
കരിവേടകം മണ്ഡലം പഥസഞ്ചലനം ആലിന് താഴെ ഉന്നതിയില്‍ നിന്ന് ആരംഭിച്ച് കുളം പരിസരത്ത് സമാപിച്ചു.നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ കോടോത്ത് ചന്ദ്രശേഖരന്‍ നായര്‍ മുഖ്യഅതിഥിയായി. ഗതിവിധി ജില്ലാ സംയോജക് മധു ഇടവുങ്കാല്‍ പ്രഭാഷണം നടത്തി.

 

error: Content is protected !!