സിപിഎം അടുക്കത്ത് പറമ്പ് സൗത്ത് ബ്രാഞ്ച് കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു; സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍ ഉദ്ഘാടനം ചെയ്തു

മടിക്കൈ: മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു കൊണ്ട് സിപിഎം അടുക്കത്ത് പറമ്പ് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോടിന്റെയും മംഗലാപുരം മംഗള ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ രമ പത്മനാഭന്റെ അധ്യക്ഷത വഹിച്ചു. കാഞ്ഞിരക്കാല്‍ പ്രഭാകരന്‍, ബി.ബാലന്‍, ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി എ.കെ, ഡോക്ടര്‍ ഹത്തിം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ സി സ്വാഗതവും ഇന്ദുബാബു നന്ദിയും പറഞ്ഞു.

error: Content is protected !!