കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് പുരുഷ – കബഡി ചാമ്പ്യന്‍ഷിപ്പ് : വിറാസ് കോളേജ് വിളയാംങ്കോട് ചാമ്പ്യന്‍മാരായി

കാഞ്ഞങ്ങാട് :കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് പുരുഷ – കബഡി ചാമ്പ്യന്‍ഷിപ്പില്‍ വിറാസ് കോളേജ് വിളയാംങ്കോട് ചാമ്പ്യന്‍മാരായി. ആ തിഥേയരായ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് മൂന്നാം സ്ഥാനവും ഗവ. കോളേജ് കാസര്‍കോട് നാലാം സ്ഥാനവും നേടി. കോളേജ് ഇന്‍ഡാര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ ക്യാപ്റ്റന്‍ അഭിജിത്ത് സ്വാഗതവും പ്രവീണ്‍ മാത്യൂ നന്ദിയും പറഞ്ഞു. ജേതാക്കള്‍ക്ക് സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. ജോ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സര്‍വകലാശാല സെനറ്റംഗം ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. കെ വി അനുപ് സ്വാഗതവും പ്രൊ. പി.രഘുനാഥ് നന്ദിയും പറഞ്ഞു. ഒക്ടോബര്‍ 4 മുതല്‍ 7 വരെ റാണി ചിന്നമാ യുനിവേഴസിറ്റി ബെല്‍ഗാവിയില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വകലാശാല കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ സര്‍വകലാശാല ടീമിനെ മത്സരങ്ങളില്‍ നിന്നുംതെരഞ്ഞടുത്തു.

error: Content is protected !!