കാവുങ്കല്‍ നാരായണന്‍ മാഷ്: ഒരു ഹൃദയാഞ്ജലി

കെ.കെ ഷാജി,
ഒഴിഞ്ഞവളപ്പ്

?കേരളത്തിന്റെ സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സാന്നിധ്യവും സ്‌നേഹനിധിയായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രിയങ്കരനായിരുന്ന കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. അക്ഷരങ്ങളെയും നാടിനെയും ഒരുപോലെ സ്‌നേഹിച്ച ആ വലിയ മനുഷ്യന്റെ വേര്‍പാട് സാംസ്‌കാരിക ലോകത്തിന് വലിയൊരു നഷ്ടമാണ്. ?മികച്ചൊരു അധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ച അദ്ദേഹം, നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന ഗുരുനാഥനായിരുന്നു. ക്ലാസ് മുറികളിലെ പാഠങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം സാക്ഷരതാ പ്രസ്ഥാനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ?അധ്യാപനത്തോടൊപ്പം തന്നെ മാധ്യമപ്രവര്‍ത്തന രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാതൃഭൂമി ഹൊസ്ദുര്‍ഗ് മുന്‍ ലേഖകനായി കാസര്‍ഗോഡ് മേഖലയില്‍ മാധ്യമരംഗത്ത് അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കാന്‍ഫെഡ് ഓഫീസിനടുത്തുള്ള സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ക്ക് കൂട്ടായി ഫോട്ടോകള്‍ പകര്‍ന്നുനല്‍കാന്‍ എനിക്ക് ലഭിച്ച അവസരവും ആ ബന്ധവും നല്‍കിയ സ്‌നേഹവും എക്കാലത്തെയും വിലപ്പെട്ട ഓര്‍മ്മയാണ്. സത്യസന്ധവും നിര്‍ഭയവുമായ ഇടപെടലുകള്‍ വഴി ജനങ്ങളുടെ ശബ്ദമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ?ഒരു എഴുത്തുകാരന്‍ എന്ന നിലയിലും നാരായണന്‍ മാസ്റ്ററുടെ സംഭാവനകള്‍ വലുതാണ്.

 

error: Content is protected !!