കാഞ്ഞങ്ങാട്:മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നല്കി വരുന്ന സംസ്ഥാന സര്‍ക്കാറിന്റെ 2025 വര്‍ഷത്തെ അവാര്‍ഡിന് ഡെയറി വിഭാഗത്തില്‍ കാസര്‍കോട് മില്‍മ ഡെയറി ഒന്നാം സ്ഥാനം കരസ്ഥാമാക്കി.ആറാം തവണയാണ് കാസര്‍കോട് മില്‍മയ്ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.സംസ്ഥാനത്തെ തന്നെ മികച്ച മലിനീകരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്ന അപൂര്‍വ്വം സ്ഥാപനങ്ങളിലൊന്നാണ് മില്‍മ കാസര്‍കോട് ഡെയറിയെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.ജല-വായു മലിനീകരണം,നിയന്ത്രണം, ഊര്‍ജ്ജ സംരക്ഷണം,തുടങ്ങിയ കാര്യങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍,പരിസ്ഥിതി സംരക്ഷണ വിഷയങ്ങളില്‍ നടപ്പിലാക്കിയ വിവിധങ്ങളായ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍,സാമൂഹിക പ്രതിബദ്ധത പുലര്‍ത്തി നടത്തിയ പദ്ധതികള്‍ എന്നിവയിലും മില്‍മ കാസര്‍കോട് ഡെയറി ബഹുദൂരം മുന്നിലാണെന്നും അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പ്രത്യേകം പരാമര്‍ശിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി കോണ്‍ കോണ്‍ക്ലേവ്’ഓറ 2കെ25′ ‘അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. റോജി എം ജോണ്‍ എം എല്‍ എയില്‍ നിന്നും മില്‍മ ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗ്ഗീസും സഹപ്രവര്‍ത്തകരു ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
