ദേശീയ ഹിന്ദു മുന്നണി കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

കാഞ്ഞങ്ങാട് – വിവിധ രാഷ്ട്രിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഒരുമിച്ച് ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ദേശീയ ഹിന്ദു മുന്നണി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപികരണവും, മെമ്പര്‍ഷിപ്പ് ക്യാംപയിനും കാഞ്ഞങ്ങാട് ഗവ: ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്നു. ദേശീയ ചെയര്‍മാന്‍ കെ പി ചന്ദ്രചൂഡന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി ഇ.മനീഷ് അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ മാങ്ങാട് , പി ഭരതന്‍ , ഐ വി അനീഷ് കുമാര്‍ , പ്രദീപന്‍ , കെ കൃഷ്ണനുണ്ണി, കെ വി അജിത , ഹരീന്ദ്രന്‍ കാഞ്ഞങ്ങാട്, എന്നിവര്‍ പ്രസംഗിച്ചു . ജില്ലാ പ്രസിഡന്റ് പി ഭരതന്‍ , ജനറല്‍ സെക്രട്ടറി : ഐ വി അനീഷ് കുമാര്‍ , ട്രഷറര്‍: കെ കൃഷ്ണനുണ്ണി എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട് (എയിംസ് ) കാസര്‍കോട് സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ സംഘടന  ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു.

error: Content is protected !!