കാഞ്ഞങ്ങാട് നഗരസഭ ശുചിത്വ സംഗമം നടത്തി

കാഞ്ഞങ്ങാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭ സംഘടിപ്പിച്ച ശുചിത്വ സംഗമം നഗരസഭാ അധ്യക്ഷ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ശുചിത്വ-മാലിന്യ പരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ പി.പി.കുഞ്ഞികൃഷ്ണന്‍ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.സരസ്വതി, കെ.ലത, കെ.അനീഷന്‍, കെ.പ്രഭാവതി, കൗണ്‍സിലര്‍മാരായ വി.വി.രമേശന്‍, എം.ബല്‍രാജ്, കെ.വി.മായാകുമാരി, കെ.കെ.ജാഫര്‍, കെ.കെ.ബാബു, വന്ദന ബല്‍രാജ്, നഗരസഭാ സെക്രട്ടറി കെ.വി.ഷിബു, ക്‌ളീന്‍ സിറ്റി മാനേജര്‍ പി.പി.ബൈജു എന്നിവര്‍ സംസാരിച്ചു. ശുചിത്വ പ്രതിജ്ഞ ചെയര്‍മാന്‍ ചൊല്ലി കൊടുത്തു.
കൗണ്‍സിലര്‍മാരും ശുചിത്വ സേനാ അംഗങ്ങളും തമ്മിലുള്ള പ്രഥമ സെഷനില്‍ കെ.എസ്.ഡബ്‌ള്യു.എം.പി. ജില്ലാ സോഷ്യല്‍ എക്‌സ്‌പെര്‍ട്ട് ഡോ.കെ.വി.സൂരജ് മോഡറേറ്ററായിരുന്നു. മികവാര്‍ന്ന ആശയ വിനിമയം മികച്ച സേവനത്തിനു എന്ന വിഷയത്തില്‍ സന്ദീപ് ചന്ദ്രന്‍ (കെ.എസ് .ഡബ്‌ള്യു.എം.പി. സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്‌ററ്) ക്ലാസ്സെടുത്തു. ഗ്രൂപ് ഡൈനാമിക്‌സ് എന്ന വിഷയത്തില്‍ കെ.എസ്.ഡബ്‌ള്യു.എം.പി. സോഷ്യല്‍ ഡെവലപ്‌മെന്റ് കണ്‍സല്‍ട്ടന്റ് ടി.എം.ശ്രീജിത്ത് ക്ലാസെടുത്തു. ശുചിത്വ സേനാ അംഗങ്ങള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് എസ്.ഡബ്‌ള്യു.എം. എന്‍ജിനീയര്‍ ആര്‍ഷ എന്‍ സമ്മാനങ്ങള്‍വിതരണംചെയ്തു.

error: Content is protected !!