കാഞ്ഞങ്ങാട് : ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിന പരിപാടിയുടെ ഭാഗമായി
അമ്മയ്‌ക്കൊരു മരം എന്ന പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം എച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ നടന്നു. ബിജെപി
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍,ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ് എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.മണ്ഡലം ജനറല്‍ സെക്രട്ടറി ബിജി ബാബു സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം എന്‍ അശോക് കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഗീതബാബുരാജ്, സെക്രട്ടറി പി. നാരായണി,സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഗുരുദത്ത് പൈ,കെ. ശോഭന ഏച്ചിക്കാനം,ബൂത്ത് പ്രസിഡന്റുമാരായ ബി കുഞ്ഞിക്കണ്ണന്‍, വിനു പുളിക്കാല്‍, സെക്രട്ടറി പി. സുരേഷ്,വി.വി.വിജയന്‍,സി. തമ്പാന്‍ കാരാക്കോട് എന്നിവര്‍ സംബന്ധിച്ചു.
