ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേള:  നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്ന മേള വി എസ് എസ് സി റിട്ട. എന്‍ജിനിയര്‍ വി. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

മാവുങ്കാല്‍:ശാസ്ത്ര മേഖലയില്‍ പുതിയ പ്രതീക്ഷയുടെ സൂചനകള്‍ നല്‍കി നടന്ന ജില്ലാ ശാസ്ത്ര മേള മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും പുത്തന്‍ അനുഭവമായി.
നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്ര മേളയാണ് വിഷയങ്ങളിലെ വൈവിധ്യവും സംഘടനത്തിലെ മികവും കൊണ്ട് വേറിട്ട അനുഭവമായത്.
വി എസ് എസ് സി റിട്ട. എന്‍ജിനിയര്‍ വി. കുഞ്ഞമ്പുമേള ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര അഭിരുചി വളര്‍ത്താനും അതുവഴി വിദ്യാഭ്യാസ നിലവാരവും ജീവിത നിലവാരവും ഉയര്‍ത്തുവാനും ഇത്തരം മേളകള്‍ കൊണ്ട് കഴിയുമെന്നു അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്തെ നൂതന സവിധാനങ്ങള്‍ മനസ്സിലാക്കുന്നതോടൊപ്പം ഭാരതീയ ശാസ്ത്രഞ്ജന്‍മാരുടെ സംഭാവനകള്‍ മനസ്സിലാക്കാനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
വിദ്യാനികേതന ജില്ലാ പ്രസിഡന്റ് ശിവശങ്കരന്‍ നായരുടെ അധ്യക്ഷനായി.
വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം പി.ഗണേശന്‍, ജില്ലാ ഉപാധ്യക്ഷന്‍ വിട്ടല്‍ ഭട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയകുമാര്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ സതീഷ് നന്ദിയും പറഞ്ഞു.
മേളയില്‍ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ മത്സരങ്ങളും വിവിധ പ്രദര്‍ശങ്ങളും ഒരുക്കിയിരുന്നു. വിവിധ ശാസ്ത്രമേഖലകളില്‍ പുതുതലമുറയുടെ ആഭിമുഖ്യവും പ്രതിഭയും വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ പ്രദര്‍ശനവും. ജില്ലയിലെ 17 വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം കുട്ടികളാണ് മേളയില്‍ പങ്കെടുക്കാന്‍എത്തിയത്

 

error: Content is protected !!