ദേശീയ ആയുര്‍വേദ ദിനം 23 ന്

കാഞ്ഞങ്ങാട് : ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുര്‍വേദ മിഷന്‍ പത്താമത് ദേശീയ ആയുര്‍വേദ ദിന ജില്ലാതല പരിപാടി
23ന് കാഞ്ഞങ്ങാട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും വിളംബര ഘോഷയാത്ര, ഫ്‌ളാഷ് മോബ് എന്നിവ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 11 ന് കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്
ഡോ. എ ഇന്ദു അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടക്കും റീല്‍സ് , പോസ്റ്റര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം എംപി നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ കെ രേഷ്മ, ഡോ. കെ ബിന്ദു, ഡോ. എം ഷാഹിദ്, ഡോ. അജിത് നമ്പ്യാര്‍, വി കെ.ഷാനിഭ, ജിഷ ജോസഫ്, ആന്റണി ഓസ്റ്റിന്‍ എന്നിവര്‍ സംസാരിക്കും. ഡോ.പത്മേഷപിള്ള ഡോ. അഞ്ജു രാമചന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടകും. ഡോ. നിഖില നാരായണന്‍ സ്വാഗതവും ഡോ. എ കെ. ഗിരീഷ് കുമാര്‍ നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എ ഇന്ദു, ഡോ വിശ്വനാഥന്‍,
ഡോ. കെ.ബിന്ദു, ഡോ. കെ. ആര്‍ രത്‌നാകരന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!