നീലേശ്വരംവൈദ്യുതി സെക്ഷന്‍ ഓഫീസിലെ ഓവര്‍ സീയര്‍ തൂങ്ങി മരിച്ചു; പെരളത്തെ കെ. വിനയന്‍ എന്ന തമ്പാനാണ് മരിച്ചത്

ചെറുവത്തൂര്‍ :നീലേശ്വരം കെ.എസ്.ഇ.ബി സെക്ഷനിലെ ഓവര്‍സിയര്‍ തൂങ്ങിമരിച്ചു.പെരളത്തെ ഇ.പി. കുഞ്ഞി ക്കണ്ണന്റെയും തമ്പായിയുടെയും മകന്‍ കെ. വിനയന്‍ (50) എന്ന തമ്പാനെയാണ് വീടിന് സമീപത്തുള്ള കൊടക്കാട്ടെ വ ന്നലോട്ടെ മൂസയുടെ ഉടമസ്ഥയിലുള്ള കോഴി ഷെഡിന് പിറക് വശത്തുള്ള കഴുക്കോലില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്.പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാഞ്ഞങ്ങാട് സെക്ഷനില്‍ ലൈന്‍മാനായിരുന്ന വിനയന്‍ പ്രമോഷന്‍ ലഭിച്ച് ഏഴ് മാസം മുന്‍പാണ് നീലേശ്വരം സെക്ഷനില്‍ ഓവര്‍സിയറായത്. ഭാര്യ: കെ.സോജാ.
മക്കള്‍ : ആദ്ര (പ്ലസ് ടു വിദ്യാര്‍ത്ഥി ),ആദിത്ത് (എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി കെ എം എച്ച് എസ് കൊടക്കാട് )സഹോദരങ്ങള്‍ :രമ (പെരളം),ശോഭ (മുഴക്കോം),ലത(അന്നൂര്‍).

error: Content is protected !!