കാഞ്ഞങ്ങാട്:മുന്‍കാലങ്ങളില്‍ മാനുകള്‍ കൂട്ടത്തോടെ വസിക്കുന്ന സ്ഥലം എന്ന നിലയിലും , വിദ്യാലയ അങ്കണത്തില്‍ സ്ഥിതി ചെയ്യുന്നതുമായ നാട്ടിലെ മുഴുവന്‍ ആളുകളുടെയും കൂട്ടായ്മയില്‍ ജനകീയമായി ആചാര അനുഷ്ഠാനങ്ങള്‍ നടത്തിവരുന്ന ഉത്തര കേരളത്തിലെ അപൂര്‍വ്വം ദേവസ്ഥാനങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് മേലാംങ്കോട്ട് എ സി കണ്ണന്‍ നായര്‍സ്മാരക ഗവ:സ്‌കൂള്‍ അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന മേലാങ്കോട് മാനാനികുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന കളിയാട്ട ഉത്സവം ഭക്തിയുടെ നിറവില്‍ നടന്നു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ചാമുണ്ഡി അമ്മ, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹംനല്‍കി.തുടര്‍ന്ന് ആരുടസ്ഥാനമായ അതിയാമ്പൂര് പടിഞ്ഞാറ്റം വീട് തറവാട്ടിലേക്ക് എഴുന്നള്ളത്ത് നടന്നു. ഉത്സവത്തിന്റെ ഭാഗമായി ദീപം തിരി എഴുന്നള്ളത്ത്,വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം,തുലാഭാരം,അനുബന്ധ പ്രാര്‍ത്ഥനകള്‍,അന്നദാനം കലാപരിപാടികഎന്നിവയും നടന്നു.വിളക്കിലരി ചടങ്ങോട് കൂടി കളിയാട്ട ഉത്സവം സമാപിച്ചു.
