ധാര്‍മീക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യം:ഡയലോഗ് സെന്റര്‍ നീലേശ്വരം ചാപ്റ്റര്‍ സ്‌നേഹ സൗഹൃദ സംഗമം നടത്തി

നീലേശ്വരം: സമൂഹത്തില്‍ അധാര്‍മിക സ്വഭാവവും ,ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു വരുന്ന ഈ കാലത്തു ധാര്‍മീക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ നല്ല മനുഷ്യരുടെ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമെന്ന് ഡയലോഗ് സെന്റര്‍ കേരള നീലേശ്വരം ചാപ്റ്റര്‍ സംഘടിപ്പിച്ച സ്‌നേഹ സൗഹൃദ സംഗമം ആഹ്വാനം ചെയ്തു. തിന്മകള്‍ എല്ലാ പരിധിയും വിട്ട് കുട്ടികളെ പോലും എളുപ്പത്തില്‍ വശീകരിക്കുന്ന തരത്തില്‍ സാമൂഹ്യ ജീവിതം മാറിയിരിക്കുന്നു കുടുംബ ബന്ധങ്ങളെ പോലും സാരമായി ബാധിക്കുന്നു, ധാര്‍മിക മൂല്യങ്ങള്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും അകറ്റപ്പെടുന്നു ഈ സന്നിഗ്ധ ഘട്ടത്തില്‍ പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും പാഠങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട് സ്‌നേഹ സൗഹൃദ സംഗമം ചൂണ്ടിക്കാട്ടി.

അസാധാരണ സാദ്ധ്യതകള്‍ ഉള്ള സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍ അതോടപ്പം ധാരാളം പരിമിതികളുമിണ്ടു പക്ഷി-മ്രഗാദികള്‍ അവയുടെ നേച്ചര്‍ അനുസരിച്ചാണ് വളരുന്നത് എന്നാല്‍ മനുഷ്യന്‍ ജീവിക്കുന്നത് കള്‍ച്ചര്‍ അനുസരിച്ചാണ് അതായതു മനുഷ്യന്‍ മനുഷ്യനാവുന്നതു ജന്മം കൊണ്ടല്ല ,അതുകൊണ്ടാണ് മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാകാന്‍ ആകാശത്തു നിന്ന് ദിവ്യ വെളിച്ചം ആവശ്യമായി വരുന്നത്,സൃഷ്ടവായ ദൈവം പ്രവാചകന്മാരെ നിയോഗിച്ചത് ഈ ദൗത്യം മുന്‍നിര്‍ത്തിയാണ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ഡയലോഗ് സെന്റര്‍ കേരള സെക്രട്ടറി ജി കെ എടത്തനാട്ടുകാര പറഞ്ഞു . നീലേശ്വരം ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി.സി. സുരേന്ദ്രന്‍ , ബി എം മുഹമ്മദ് കുഞ്ഞി (ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി അംഗം), കുഞ്ഞി കൃഷ്ണന്‍ (ധീവര സഭ ), മനോജ് മാത്യു (റിട്ട: ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്),എന്‍ പി മുഹമ്മദ് കുഞ്ഞി, നിജിന , ഡോ: പി വി വിജയന്‍ , എന്നിവര്‍ സംസാരിച്ചു
കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സ്വാഗതവും , മൊയ്തു പടന്നക്കാട് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ പ്രശ്‌നോത്തരി മത്സരത്തില്‍ ജില്ലയില്‍ നിന്നും യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ബങ്കളം അലന്‍ കെ രാജിനെ അനുമോദിക്കുകയും ചെയ്തു.

error: Content is protected !!