കാഞ്ഞങ്ങാട് :കേരള സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും നടന്ന പദയാത്രക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പദയാത്ര വാഴുന്നോറടിയില്‍ ബി എം എസ് സംസ്ഥാന ട്രഷറര്‍ സി.ബാലചന്ദ്രന്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ സെക്രട്ടറി സുധീഷ് മുത്തപ്പന്‍ത്തറ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറി സുനില്‍കുമാര്‍ അത്തിക്കോത്ത് സ്വാഗതം പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗം ടി.കൃഷ്ണന്‍ കേളോത്ത്, ജില്ലാ ജോ.സെക്രട്ടറി സുനില്‍കുമാര്‍ വാഴക്കോട്, ജോ. സെക്രട്ടറി പ്രദീപ് കേളോത്ത്, ഹോസ്ദുര്‍ഗ് മേഖലാ പ്രസിഡന്റ് ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, മേഖലാ സെക്രട്ടറി രാജന്‍ പുതിയകണ്ടം, മേഖലാ ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍, ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
പുതിയകോട്ടയില്‍ നടന്ന സമാപനയോഗം കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജയകുമാര്‍ നെല്ലിത്തറ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ട്രഷറര്‍ വി.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു
