ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ജില്ലാതല പച്ച തുരുത്ത് മത്സരത്തില്‍ മികച്ച രണ്ടാമത്തെസ്ഥാനം നേടി പി എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ കോളേജിലെ സഹ്യാദ്രി പച്ച തുരുത്ത് . 2015 ല്‍ ആരംഭിച്ച ഈ സഹ്യാദ്രി പച്ച തുരുത്തില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ എന്‍എസ്എസ് യൂണിറ്റ് എന്നിവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇതൊരു മികച്ച പച്ചത്തുരുത്താക്കാന്‍ സാധിച്ചത്.
ഔഷധോദ്യാനവും പള്ളങ്ങള്‍ ഉള്‍പ്പെടുന്ന ജൈവവൈവിധ്യ പ്രദേശവും കൂടി 15 ഏക്കറോളം വരുന്ന ഈ പച്ച തുരുത്തില്‍ 250 ഓളം ഇനങ്ങള്‍ സംരക്ഷിച്ചു വരുന്നു ജീവകം ഓരിലത്താമര, രക്തചന്ദനം, വേങ്ങ,സഞ്ജീവനി ചെടി തുടങ്ങി 25 ഓളം അപൂര്‍വ്വ സസ്യങ്ങള്‍ ഇവിടെ ഉണ്ട്
ജൈവവള പ്രയോഗം,ലേബലിംഗ്,ക്യു ആര്‍ കോഡ് സംവിധാനം പൊതുജന ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ ചെയ്തുവരുന്നു.
ഓഗസ്റ്റ് 16ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹരിത കേരള മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ടി എന്‍ സിനിമയില്‍ നിന്നും പി എന്‍ പി എസ് ആയുര്‍വേദ കോളേജ് മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ. വി ശശിധരന്‍ ജില്ലാതല പുരസ്‌കാരം ഏറ്റുവാങ്ങി. ഈ പുതിയ കാലഘട്ടത്തില്‍ പച്ചത്തുരുത്തുകള്‍ക്കുള്ള പ്രാധാന്യം ഏറുന്നു ഹരിത കേരളം മിഷന്‍ ആണ് കേരളത്തിലെ ഈ പച്ചത്തുരുത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുവേണ്ടി ലോകം മുഴുവന്‍ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ലക്ഷ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈയൊരു ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനായി അന്തരീക്ഷത്തില്‍ അധികമുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ ആഗിരണം ചെയ്യാനായി ഇത്തരം പച്ചത്തുരുത്തുകള്‍സഹായിക്കുന്നു.
