അജണ്ട നോട്ടീസ് നല്‍കിയില്ല: കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു

കുറ്റിക്കോല്‍ : കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ട നോട്ടിസ് മുന്‍കൂട്ടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് കാസര്‍കോട് ജോയന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
ഇന്ന് രാവിലെ 10-30 മണിക്ക് ഭരണസമിതി സാധാരണ യോഗം ചേരേണ്ടത്. സാധാരണ യോഗം ചേരുന്നതിന് 3 ദിവസം മുമ്പ് അജണ്ട നോട്ടിസ് ഭരണസമിതിയംഗങ്ങള്‍ക്ക് നല്കണം എന്നാണ് പഞ്ചായത്ത് ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അജണ്ട നോട്ടീസ് തയ്യാറാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോയത്. രാത്രികാലങ്ങളില്‍ അതിര്‍ത്ഥിക്കല്ലുകള്‍ മാറ്റുന്നത് പോലെയാണ് സി.പി.എം.നിര്‍ദ്ദേശപ്രകാരം ചില വാര്‍ഡുകളുടെ അതിര്‍ത്തി മാപ്പുകള്‍ തിരുത്തി പുതിയ അന്തിമ വോട്ടര്‍ പട്ടികയില്‍ അതിര്‍ത്തി നിര്‍ണ്ണയിച്ചെതെന്നും പഞ്ചായത്ത് സെക്രട്ടറി സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ പണിയാണ് പഞ്ചായത്തില്‍ ചെയ്യുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി ജോസ് പാറത്തട്ടേല്‍, ബലരാമന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ തവനം , ഷിബ സന്തോഷ്, ലിസി തോമസ്, ആലിസ് ജോര്‍ജ് എന്നിവരാണ്പരാതി നല്‍കിയത്.

error: Content is protected !!