നീലേശ്വരം : കരിന്തളം വടക്കേ പുലിയന്നൂരില്‍ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വടക്കേ പുലിയന്നൂരിലെ കെ വി വിജയന്റെ ഭാര്യ സവിത (48 )ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്.
തീ ആളിക്കത്തുന്നത് കണ്ട് അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സവിത മരണപ്പെട്ടിരുന്നു. ഭര്‍ത്താവ് ജോലിക്കും മകന് സ്കൂളിലേക്കും പോയ അവസരത്തിലാണ് സവിത ആത്മഹത്യ ചെയ്തത്. കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിനിയാണ്. സവിത .മക്കള്‍: കൃഷ്ണ, സഞ്ജയ് (ഡിഗ്രി വിദ്യാര്‍ഥി)
