അഴീക്കോടന്‍ അനുസ്മരണവും ബ്രാഞ്ച് ഓഫീസ് നിര്‍മ്മാണ കമ്മിറ്റിയും രൂപീകരിച്ചു; ജില്ലാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ഒടയംചാല്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഇടതുമുന്നണി കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സി. പി. ഐ. എം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ആലടുക്കത്ത് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.ജില്ലാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി സി.കുഞ്ഞികണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ആലടുക്കം ബ്രാഞ്ച് ഓഫീസിനുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ കമ്മിറ്റിയും രൂപീകരിച്ചു. ഓഫീസ് നിര്‍മ്മാണത്തിനുള്ള ആദ്യ സംഭാവന ആദ്യകാല പാര്‍ട്ടിപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളായ ജോസഫ് പനക്കച്ചാല്‍, രാജന്‍ കൂരാമ്പിക്കോല്‍ എന്നിവരില്‍ നിന്നും ഏരിയാ സെക്രട്ടറി പി.ജി. മോഹനന്‍ ഏറ്റുവാങ്ങി. ഓഫീസിന് സ്ഥലം സൗജന്യമായി നല്‍കിയ എ.കെ കൃഷ്ണനെ ഒക്ലാവ് കൃഷ്ണന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.വിവിധ തലങ്ങളിലുള്ള ക്വിസ്സ് മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടി കൊണ്ടിരിക്കുന്ന, ഇതിനകം അഞ്ഞൂറിലധികം പുസ്തകം വായിച്ചു തീര്‍ത്ത, കഴിഞ്ഞ 2 വര്‍ഷമായി എല്ലാ ദിവസവും രാവിലെ പത്രവായന നടത്തി വിവിധ ഗ്രൂപ്പുകളില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഏഴാം ക്ലാസ്സുകാരി ആലടുക്കത്തെ ശിവദ മോഹനനെ ജില്ലാകമ്മിറ്റി അംഗം അഡ്വ: ഷാലു മാത്യു ഉപഹാരം നല്‍കി അനുമോദിച്ചു.ഏരിയാ കമ്മിറ്റി അംഗം പി. ദാമോദരന്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സച്ചിന്‍ ഗോപു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ചു സെക്രട്ടറി ടി . മോഹനന്‍ സ്വാഗതവും സി.പവിത്രന്‍ നന്ദിയും പറഞ്ഞു. ഓഫീസ് നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ കണ്‍വീനര്‍ ടി.മോഹനന്‍, ചെയര്‍മാന്‍ സിനു കുര്യാക്കോസ്, ട്രഷറര്‍ സി . പവിത്രന്‍.

 

error: Content is protected !!