കാഞ്ഞങ്ങാട്:നാടിനാകെ അക്ഷരത്തിന്റെ പൊന്‍വെളിച്ചം പകര്‍ന്നു നല്‍കുന്ന പതിനഞ്ചായിരത്തിലധികം പുസ്തക ശേഖരണം ഉള്ളതും സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന എ ഗ്രേഡ് ‘വായനശാലകളില്‍ ഒന്നായ അതിയാമ്പൂര് ബാലബോധിനി വായനശാല ഗ്രന്ഥാലയം ഗ്രന്ഥശാല വാരാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തകര്‍ കാര്യമ്പുരാവണേശ്വരത്തിന്റെ 32 കവിതകള്‍ അടങ്ങിയ പയമ എന്ന കവിതസമാഹാര പുസ്തക ചര്‍ച്ചയും, എഴുത്തുകാരനുള്ള ആദരവും,ഉത്രാടം നാളില്‍ നടത്തിയ പൂക്കള മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള കേഷ് അവാര്‍ഡുംഅനുമോദന ഉപഹാര വിതരണവും , ഗ്രന്ഥശാല വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ശര ജ്വാല തെളിയിക്കലും നടന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി കെ നാരായണന്‍ ഉദ്ഘാടനം ചെയ്ത് പുസ്തകത്തെ പരിചയപ്പെടുത്തി.വായനശാല പ്രസിഡന്റ് സി ശശിധരന്‍ അധ്യക്ഷനായി.പുസ്തക രചയിതാവ്കാര്യമ്പു രാവണീശ്വരത്തെ ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍ ഉപഹാരം നല്‍കി ആദരിച്ചു. വായനശാല വൈസ് പ്രസിഡണ്ട് എന്‍ ഗീത അക്ഷര ജ്വാല തെളിയിച്ചു.പൂക്കള മത്സരത്തില്‍ വിജയികളായവര്‍ക്ക് എം രാഘവന്‍ സമ്മാനങ്ങള്‍ നല്‍കി. വി കരുണാകരന്‍, വി ഗോപി, പി അര്‍ജുന്‍ രാജ്എന്നിവര്‍ സംസാരിച്ചു.വായനശാല സെക്രട്ടറി എ കെ ആല്‍ബര്‍ട്ട് സ്വാഗതവും ജോയിന്‍ സെക്രട്ടറി എ കെ രസിക്നന്ദിയുംപറഞ്ഞു
