സര്‍ഗ്ഗോത്സവ് ‘ 25 – ഹോസ്ദുര്‍ഗ് ഏരിയ വിജയികള്‍

കാഞ്ഞങ്ങാട്: കേരള സംസ്ഥാന ജീവനക്കാരുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജീവനക്കാര്‍ക്കായി നടത്തുന്ന 10 മത് സംസ്ഥാന കലോത്സവം സര്‍ഗ്ഗോത്സവ് 25 ഒക്ടോബര്‍ രണ്ടിന് മലപ്പുറത്ത് വെച്ച് നടത്തുകയാണ്. ആയതിന്റെ മുന്നോടിയായുള്ള കാസര്‍കോട് ജില്ലാതല മത്സരം സര്‍ഗ്ഗോത്സവ് ‘ 25 ശനിയാഴ്ച
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ വെച്ച് നടന്നു. നാടക പ്രവര്‍ത്തകന്‍ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ലാ പ്രസിഡന്റ് പി. കെ വിനോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ശോഭ, സംസ്ഥാന കമ്മിറ്റിയംഗം കെ ഭാനുപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരന്‍ സ്വാഗതവും കലാസമിതി കണ്‍വീനര്‍ പി. വി മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
മത്സരങ്ങളില്‍ ഹോസ്ദുര്‍ഗ് ഏരിയ ഒന്നാം സ്ഥാനവും, കാസര്‍കോട് ഏരിയ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ശോഭ സമ്മാനം നല്‍കി.

error: Content is protected !!