കാഞ്ഞങ്ങാട്: ജീവിത വിശുദ്ധിയും സത്യസന്ധതയും വ്യക്തി ജീവിതത്തിലും പൊതു സമൂഹത്തിലും അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മാധ്യമ പ്രവര്‍ത്തകനും മുസ്‌ളിം ലീഗ് നേതാവുമായ പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെതെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി.
താനൊരു ജേഷ്ഠ സഹോദരനെ പോലെ ആദരിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സങ്കടങ്ങളും പ്രയാസങ്ങളും ഉളളിലൊതുക്കി ജന നന്‍മയ്ക്കായി പ്രവര്‍ത്തിച്ചു എന്ന് മാഷ് ഓര്‍മ്മ എന്ന പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മരണിക കവര്‍ പേജ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സത്യമുള്ളയിടത്താണ് ദൈവം എന്ന മഹാത്മാഗാന്ധിജിയുടെ വാക്കുകള്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വരാന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് കഴിഞ്ഞതായി മന്ത്രി ഷാജി കൂട്ടിച്ചേര്‍ത്തു.
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗം ഖാലീദ് അറബിക്കാടത്ത് ഏര്‍പ്പെടുത്തിയ കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം പഞ്ചായത്ത് അംഗം കൊളവയലിലെ സി. കുഞ്ഞാമിനയ്ക്ക് മന്ത്രി ഷാജി കൈമാറി.
പതിനായിരത്തി ഒന്ന് രൂപയും ഉപഹാരവുമാണ് പുരസ്‌കാരം.
അതിഞ്ഞാല്‍ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ്
മുസ്‌ളിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ വെള്ളിക്കോത്ത് ഉല്‍ഘാടനം ചെയ്തു.സ്മരണിക സമിതി ചെയര്‍മാന്‍ തെരുവത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു.
മാഷ് ഓര്‍മ്മ ചീഫ് എഡിറ്റര്‍ ടി.മുഹമ്മദ് അസ്ലാം പുസ്തകത്തെ പരിചയപ്പെടുത്തി.
പഞ്ചായത്ത് മുസ്‌ളിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി പുരസ്‌കാര ജേതാവിന് പ്രശംസ പത്രം നല്‍കി.സി.എച്ച് സെന്ററിനുള്ള ധനസഹായം എം എം ഷറഫുദ്ദീന്‍ സെന്റര്‍ കണ്‍വീനര്‍ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അബ്ദുള്‍ കരീം,സി.കെ.അബ്ദുള്ള ഹാജി,എ.പി.ഉമ്മര്‍,എ.ഹമീദ് ഹാജി,സി. മുഹമ്മദ് കുഞ്ഞി,എം ബി.എം അഷറഫ്,പി.എം. ഫാറൂഖ്,പി. മൊയ്തീന്‍ കുഞ്ഞി,പി.എം. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി.എച്ച്.സുലൈമാന്‍ സ്വാഗതവും കണ്‍വീനര്‍ ഖാലീദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു.
