ശ്രീകൃഷ്ണ ജന്മാഷ്ടമി ഇന്ന്; നാടെങ്ങും ആഘോഷം

കാഞ്ഞങ്ങാട്: കുട്ടികളുടെ സം സ്‌കാരിക പ്രസ്ഥാനമായ ബാ ലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാളെ ജില്ലയിലെങ്ങും ശോഭായത്രകള്‍ നടക്കും.ബോവി ക്കാനം,കാസര്‍കോട്,കാഞ്ഞങ്ങാട്, നീലേശ്വരം, മാവുങ്കാല്‍, ഉദുമ, പുല്ലൂര്‍,പരവനടുക്കം, കുറ്റിക്കോല്‍, അമ്പലത്തറ, കുണ്ടം കുഴി,ബന്തടുക്കതുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മഹാ ശോഭാ യാത്രകള്‍ നടക്കും.
കാഞ്ഞങ്ങാട്: മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം, അരയി കാര്‍ത്തിക ശ്രീ മുത്തപ്പന്‍ മട പ്പുര ക്ഷേത്രം,ചെമ്മട്ടംവയല്‍ ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്രം, കല്ലൂരാവി ശ്രീ അയ്യപ്പ ഭജനമഠം, ഹൊസ്ദുര്‍ഗ് അമ്മനവര്‍ ദേവ സ്ഥാന പരിസരം, പടിഞ്ഞാറെക്കര ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേ ത്രം, അജാനൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം, കൊളവയല്‍ ശ്രീ രജരാജേശ്വരി ക്ഷേത്രം, മാ ണിക്കോത്ത് പുന്നക്കാല്‍ ഭഗ വതി ക്ഷേത്രം, ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണ മന്ദിരം, ഹോസ്ദുര്‍ഗ് മുകാംബിക ക്ഷേത്രം, കു ന്നുമ്മല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നീ ശോഭയാത്രകള്‍ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ സംഗമിച്ച് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാ പിക്കും.
മാവുങ്കാല്‍:നെല്ലിത്തറ ചൈതന്യ ബാലഗോകുലത്തിന്റെ ആ ഭിമുഖ്യത്തില്‍ നെല്ലിത്തറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, രാംനഗര്‍ ശിവജിബാലഗോകുല ത്തിന്റെ ആഭിമുഖ്യത്തില്‍ രാം നഗര്‍-മഞ്ഞംപൊതി വീരമാരു തി ക്ഷേത്രം, കാട്ടുകുളങ്ങര ശിവശക്തി ബാലഗോകുലത്തി ന്റെ ആഭിമുഖ്യത്തില്‍ കാട്ടുകുളങ്ങര കാലിച്ചാന്‍ ദേവസ്ഥാ നം, വെള്ളിക്കോത്ത് വീരപഴശ്ശി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിക്കോത്ത് കാലിച്ചാമരം, പുതിയകണ്ടം വി വേകാനന്ദ ബാലഗോകുലത്തി ന്റെ ആഭിമുഖ്യത്തില്‍ പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രം, ഉദയംകുന്ന് വിദ്യാധായിനി ബാലഗോകുല ത്തിന്റെആഭിമുഖ്യത്തില്‍ ഉദയംകുന്ന് അയ്യപ്പ ഭജന മഠം, കല്യാണ്‍റോഡ് ശ്രീ കൃഷ്ണബാലഗോകുലത്തിന്റെ ആഭിമു ഖ്യത്തില്‍ മാരിയമ്മന്‍ കോവില്‍ എന്നീ സ്ഥലങ്ങളില്‍ നി ന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഗമിച്ച് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സമാപിക്കും.

വാഴുന്നോറടി വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാഴുന്നോറടി ശ്രീ ചൂ ട്വം വനശാസ്താ ക്ഷേത്രകവാടം വൈനിങ്ങാലില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മധുരങ്കൈ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിക്കും. ചെമ്പിലോട്ട് ഗുളികന്‍ ദേവസ്ഥാനത്ത് നി ന്നും ആരംഭിക്കുന്ന ശോഭായാത അമ്പലത്തറ പുടംകല്ല് വഴി അത്തിക്കോത്ത് കരിഞ്ചാമുണ്ഡി യമ്മ ദേവസ്ഥാനത്ത് സമാപിക്കും. പുല്ലൂര്‍: പുല്ലൂര്‍ വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ മാച്ചിപ്പുറം ശ്രീ ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം, പൊള്ളക്കട ഝാന്‍ സിറാണി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കരക്കുണ്ട് ആല്‍ത്തറയ്ക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുര, കേളോത്ത് ജഗദംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചാലിങ്കാല്‍ ശ്രീ അയ്യപ്പ ഭജന മന്ദിരം, മധുരമ്പാടി ആദിശങ്കര ബാലഗോകുലത്തി ന്റെ ആഭിമുഖ്യത്തില്‍ മധുരമ്പാടി ശ്രീ മുത്തപ്പന്‍ മഠപ്പുര, ഉദയനഗര്‍ പഴശ്ശിരാജ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കോളപ്പാറ കാരക്കുളിയന്‍ ദേ വസ്ഥാനം, കൊടവലം ഭഗിനി നിവേദിത ബാലഗോകുലത്തി ന്റെ ആഭിമുഖ്യത്തില്‍ കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേ ത്രം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍
പൊള്ളക്കടയില്‍ സംഗമിച്ച് മഹാശോഭയാത്രയായി പൊള്ളക്കട ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

പെരിയ: പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശോ ഭായാത്ര പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സ മാപിക്കും. പൂച്ചക്കാട്: വൃന്ദാവന, യദുകുലം, ഹരിഗോവിന്ദം, നന്ദനം, ശംഖൊലി, കാളിന്ദി, എന്നീ ബാ ലഗോകുലങ്ങളുടെ ശോഭായാത്ര ചാമുണ്ഡിക്കുന്ന് ശ്രീവിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രയും പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയും ചാമുണ്ഡിക്കുന്ന് സംഗമിച്ച് പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

അമ്പലത്തറ: പൊടവടുക്കം വി വേകാനന്ദ ബാലഗോകുലത്തി ന്റെ ആഭിമുഖ്യത്തില്‍ പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേ ത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും. അമ്പലത്തറ പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുളവിന്നൂര്‍ ശ്രീ ഭഗ വതി ക്ഷേത്രം, വൃന്ദാവനം ബാ ലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബലിപ്പാറ ശ്രീ അയ്യപ്പ ഭജന മന്ദിരം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം,സാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി ശ്രീ
അര്‍ദ്ധനാരീശ്വരക്ഷേത്രം, വിവേകാനന്ദ ബാലഗോകുലത്തിന്റെ വാഴക്കോട് ആഭിമുഖ്യത്തില്‍ വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, സരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മീങ്ങോത്ത് ശ്രീപെരും തൃക്കോവിലപ്പന്‍ ക്ഷേത്രം എ ന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ അ മ്പലത്തറയില്‍ സംഗമിച്ച് ഗുരുപുരം ശ്രീ മാഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.എണ്ണപ്പാ റയില്‍ സാംസ്‌കാരിക പരിപാടിയോടുകൂടി ആരംഭിക്കുന്ന ശോഭായാത്ര തായന്നൂര്‍ ശ്രീ മ ഹാവിഷ്ണു ക്ഷേത്രത്തില്‍സമാപിക്കും

error: Content is protected !!