ഓള്‍ കേരള ബേങ്ക് റിട്ടയേര്‍സ് ഫോറം ജില്ലാ സമ്മേളനം; കാഞ്ഞങ്ങാട് എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ എ കെ ബി ആര്‍ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ഓള്‍ കേരള ബേങ്ക് റിട്ടയേര്‍സ് ഫോറം (കെ ബി ആര്‍ എഫ് ) കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. എ കെ ബി ആര്‍ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി കുമാരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. അവതരിപ്പിച്ചു. അനുശോചന പ്രസംഗം കെ മാധവന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സേതുമാധവന്‍, കേരള ഗ്രാമീണ ബാങ്ക് റിട്ടയേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി എ പി നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി രാഘവന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് നന്ദകുമാര്‍ നായര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം ദാമോദരന്‍ നായര്‍ (പ്രസിഡന്റ്),
പി കുമാരന്‍ നായര്‍ (സെക്രട്ടറി), എ കരുണാകരന്‍ നായര്‍, നന്ദകുമാര്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), വി രാഘവന്‍, കെ മാധവന്‍ (ജോയിന്‍ സെക്രട്ടറിമാര്‍) കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!